Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ED Can Move Forward

കിഫ്ബി മസാലബോണ്ട്: ഇ​​​ഡി​​​ക്ക് മു​​​ന്നോ​​​ട്ടു​​​പോ​​​കാം

​​​കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഇ​​​ഡി നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു. ഇ​​​ഡി ന​​​ല്‍കി​​​യ അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ഹ​​​ര്‍ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ജ​​​നു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ​​​യാ​​​ണ് സ്റ്റേ.

​​​വി​​​ദേ​​​ശ വി​​​നി​​​മ​​​യ നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മം ലം​​​ഘി​​​ച്ചു​​​വെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മു​​​ൻ മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്, കി​​​ഫ്ബി മു​​​ൻ സി​​​ഇ​​​ഒ കെ. ​​​എം.​​​ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ ഇ​​​ഡി ന​​​ല്‍കി​​​യ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സി​​​നെ​​​തി​​​രാ​​​യ ഹ​​​ര്‍ജി​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സ​​​മാ​​​ണ് തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്ത​​​ത്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് ഇ​​​ഡി അ​​​പ്പീ​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.


ഫെ​​​മ ലം​​​ഘ​​​നം ന​​​ട​​​ന്ന​​​താ​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ല്‍ അ​​​ഡ്ജു​​​ഡി​​​ക്കേ​​​റ്റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി ന​​​ല്‍കി​​​യ​​​തു കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ല്‍ നോ​​​ട്ടീ​​​സാ​​​ണെ​​​ന്നും തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ ത​​​ട​​​ഞ്ഞ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ന​​​ട​​​പ​​​ടി തെ​​​റ്റാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ഡി​​​യു​​​ടെ വാ​​​ദം. ഫെ​​​മ നി​​​യ​​​മ പ്ര​​​കാ​​​രം ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​യെ​​​യാ​​​ണു സ​​​മീ​​​പി​​​ക്കേ​​​ണ്ട​​​ത്. വ​​​സ്തു​​​താ​​​പ​​​ര​​​വും നി​​​യ​​​മ​​​പ​​​ര​​​വു​​​മാ​​​യു​​​ള്ള ത​​​ര്‍ക്കം ഇ​​​വി​​​ടെ ഉ​​​ന്ന​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്ന വ​​​സ്തു​​​ത പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി. പ്രാ​​​ഥ​​​മി​​​ക​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​നാ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ന്‍ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ള്ള​​​ത്. അ​​​തു തു​​​ട​​​രാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


എ​​​ന്നാ​​​ല്‍, റി​​​സ​​​ര്‍വ് ബാ​​​ങ്ക് മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ച് കി​​​ഫ്ബി ചെ​​​യ്യു​​​ന്ന അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളെ റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​യി കാ​​​ണാ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു സ​​​ര്‍ക്കാ​​​രി​​​ന്‍റെ വാ​​​ദം. റി​​​യ​​​ല്‍ എ​​​സ്റ്റേ​​​റ്റ് പ്ര​​​വ​​​ര്‍ത്ത​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ല്‍ പി​​​ഴ ഈ​​​ടാ​​​ക്കാ​​​തി​​​രി​​​ക്കാ​​​നും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കാ​​​നും കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ കാ​​​ണി​​​ക്കാ​​​നാ​​​ണു നോ​​​ട്ടീ​​​സ്.
കി​​​ഫ്ബി ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള എ​​​ല്ലാ നി​​​ര്‍മാ​​​ണ​​​പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളും ത​​​ട​​​സ​​​പ്പെ​​​ടു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​ട​​​ക്കം ന​​​ല്‍കി​​​യ നോ​​​ട്ടീ​​​സി​​​ലെ തു​​​ട​​​ര്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്റ്റേ ​​​ചെ​​​യ്തി​​​ട്ടു​​​ള്ള​​​താ​​​യും സ​​​ര്‍ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
അ​​​തേ​​​സ​​​മ​​​യം, അ​​​ഡ്ജു​​​ഡി​​​ക്കേ​​​ഷ​​​ന്‍ അ​​​ഥോ​​​റി​​​റ്റി അ​​​വ​​​രു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​രു​​​ന്ന​​​തി​​​ല്‍ എ​​​ന്താ​​​ണു ത​​​ട​​​സ​​​മെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ടെ കോ​​​ട​​​തി സ​​​ര്‍ക്കാ​​​രി​​​നോ​​​ട് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. അ​​​ധി​​​കൃ​​​ത​​​ര്‍ കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ട്ടേ​​​യെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

Latest News

Corehub Up